EXPERIENCED

TRAINERS

UPDATED

CURRICULUM

INDUSTRY SPECIFIC

CASES FOR LEARNING

INFRASTRUCTURE WITH

PROFESSIONAL STANDARDS

ഫേസ്ബുക് പേര് മാറ്റിയോ?

Digital Marketing

Posted on Oct 29 2021 by Shruthi


       ഫേസ്ബുക് പേര് മാറ്റിയോ?

സോഷ്യൽ മീഡിയ ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ഫേസ്ബുക് CEO മാർക്ക് സുക്കെർബെർഗ് കമ്പനിയുടെ പേര് മാറ്റി meta എന്നാക്കിയതായി പ്രഖ്യാപിച്ചു .ഇന്ന്  എല്ലാവരും ആകാംഷയോടെ ചർച്ച ചെയ്യുന്നത് ഇതാണ് .

മെറ്റാ എന്നത് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പേര് മാത്രമാണ്.ഫേസ്ബുക് എന്ന സോഷ്യൽ മീഡിയയുടെ പേരോ ലോഗോയോ നിലവിൽ  മാറ്റം വന്നിട്ടില്ല.മെറ്റയുടെ കീഴിൽ ഫേസ്ബുക്,ഇൻസ്റ്റാഗ്രാം,വാട്സാപ്പ്  തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾ അതുപോലെ തുടരാനാണ് നിലവിലെ സാധ്യത.

മെറ്റാ എന്നത് വെറും ഒരു പേര് മാറ്റത്തിൽ മാത്രം ഒതുങ്ങുന്നതല്ല,വെർച്യുൽ റിയാലിറ്റിയുടെ സാദ്യതകൾ ഉപയോഗപ്പെടുത്തി പുതിയൊരു സോഷ്യൽ മീഡിയ യുഗം തന്നെയാണ് വരാൻ പോകുന്നത്.

മെറ്റാ എന്നാൽ അതിരുകളില്ലാത്ത എന്ന അർഥം വരുന്ന ഗ്രീക്ക്  പദത്തിൽ നിന്നാണ് വന്നത് .മെറ്റാവേർസ് എന്ന ആശയമാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത് .ദൂരത്തു നിൽക്കുന്ന ആളുകളെയും ഓഫീസുകളും നമ്മുടെ കയ്യെത്തും ദൂരത്തിലേക്കു വരുത്തുന്ന ഒരു മായാ ലോകമാണ് മെറ്റാവേർസ്.

തുടക്കകാലത്തു  ടെക്സ്റ്റ് മെസ്സേജുകൾ ഇന്റർനെറ്റ് വഴി കൈമാറാൻ ഉണ്ടാക്കിയ ഒരു അപ്ലിക്കേഷൻ മാത്രമായിരുന്നു ഫേസ്ബുക്.പിന്നീട്  ഫോട്ടോയും വീഡിയോയും ലൈവുകളും പൈഡ് പ്രൊമോഷനും  ഒക്കെ ആയി ലോകത്തെ തന്നെ ഏറ്റവും വലിയ സോഷ്യൽ മീഡിയകളിൽ  ഒന്നായി.അതിൻറെ അടുത്ത ഘട്ടമായിട്ടാണ് മെറ്റാവേർസ്  എന്ന ആശയം ഫേസ്ബുക് സാക്ഷാത്കരിക്കുന്നത്. ഇതിലൂടെ പരിധികളില്ലാത്ത സാധ്യതകളാണ് സുക്കെർ ബെർഗ് മുന്നോട്ടു വെക്കുന്നത്.

.

More Information

© Skilz the learning hub -2022. All rights reserved. Powered by D5N Digital Solution